ചിത്രയ്ക്കും ആനന്ദിനും എതിരെ കുറ്റപത്രം
Mail This Article
ന്യൂഡൽഹി ∙ നാഷനൽ സ്റ്റോക് എക് സ്ചേഞ്ച് (എൻഎസ്ഇ) ക്രമക്കേടിൽ അറസ്റ്റിലായ മുൻ എംഡി ചിത്ര രാമകൃഷ്ണയ്ക്കും മുൻ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യനും എതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ചിത്ര ഇ–മെയിൽ വഴി ആശയവിനിമയം നടത്തിയിരുന്ന ഹിമാലയൻ യോഗി ആനന്ദ് തന്നെയായിരുന്നുവെന്ന് സിബിഐ വ്യക്തമാക്കി. ആനന്ദിന്റെ നിയമനം ഉൾപ്പെടെ പല സുപ്രധാന തീരുമാനങ്ങളും ചിത്ര കൈക്കൊണ്ടത് യോഗിയുടെ മെയിലുകൾ അടിസ്ഥാനമാക്കിയാണ്. എൻഎസ്ഇയുടെ പല പ്രധാന രേഖകളും യോഗിയുമായി ചിത്ര പങ്കുവച്ചിരുന്നു.
എൻഎസ്ഇ എംഡിയെന്ന പദവി ചിത്ര ദുരുപയോഗം ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. ക്രമക്കേടിലൂടെ ആനന്ദും ചിത്രയും വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കി.
2013 ഏപ്രിൽ 1 മുതൽ ആനന്ദ് സുബ്രഹ്മണ്യൻ എൻഎസ്ഇയിൽ ചീഫ് സ്ട്രാറ്റജിക് ഓഫിസറായിരുന്നു. പിന്നീട് 2015 മുതൽ 2016 ഒക്ടോബർ 21 വരെ ചിത്ര മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ആയിരിക്കുമ്പോൾ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസറായും ഉപദേഷ്ടാവായും സ്ഥാനക്കയറ്റം നൽകി.
English Summary: Charge sheet against Chitra and Anand