പ്രധാനമന്ത്രി സ്ഥാനാർഥി: നിതീഷ് നേതാക്കളുമായി ചർച്ചയ്ക്ക്

Mail This Article
പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർഥി ചർച്ചകൾക്കു തുടക്കമിടാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 8ന് എൻസിപി നേതാവ് ശരദ് പവാറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തു നിന്നു മടങ്ങിയെത്തിയാലുടൻ കൂടിക്കാഴ്ച നടത്തുമെന്നും ജനതാദൾ (യു) വൃത്തങ്ങൾ അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്നാൽ രാജ്യത്തിനു ഗുണമുണ്ടാകുമെന്നു ജനതാദൾ (യു) ദേശീയ നിർവാഹക സമിതി യോഗത്തിനിടെ നിതീഷ് കുമാർ പ്രതികരിച്ചു. ദേശീയ കൗൺസിൽ യോഗത്തോടെ ഇന്നു സമ്മേളനം സമാപിക്കും.
Content Highglights: Nitish Kumar, JDU, Sonia Gandhi