ചെന്നൈ ഐഒസി പ്ലാന്റിൽ പൊട്ടിത്തെറി: ഒരു മരണം

Mail This Article
ചെന്നൈ ∙ രണ്ട് വ്യവസായ സ്ഥാപനങ്ങളിലുണ്ടായ അപകടങ്ങളിൽ ഒരാൾ മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. തൊണ്ടയാർപെട്ടിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ ചെന്നൈ സ്വദേശിയായ കരാർ തൊഴിലാളിയാണ് മരിച്ചത്.
പ്ലാന്റിലെ എഥനോൾ ടാങ്കിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിൽ 3 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് ബോയ്‌ലറുകൾ പൊട്ടിത്തെറിക്കുകയും തീ പടരുകയും ചെയ്തതായി അധികൃതർ പറഞ്ഞു. അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നൂരിലെ രാസവള നിർമാണ കമ്പനിയായ കൊറമാണ്ഡൽ ഇന്റർനാഷനൽ ലിമിറ്റഡിൽ അമോണിയ വാതകം ചോർന്നതിനെ തുടർന്ന് നൂറുകണക്കിന് പ്രദേശവാസികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഒട്ടേറെപ്പേരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.