ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അയോധ്യ ജംക്‌ഷൻ റെയിൽവേ സ്റ്റേഷന്റെ പേര് ‘അയോധ്യ ധാം ജംക്‌ഷൻ’ എന്നു പുതുക്കി ഉത്തരവിറക്കി. 

ന്യൂഡൽഹി (ആനന്ദ് വിഹാർ) – അയോധ്യ വന്ദേഭാരത് സർവീസും അമൃത് ഭാരത് പുഷ്പുൾ സർവീസുകളും മോദി ഫ്ലാഗ് ഓഫ് ചെയ്യും. അയോധ്യയിൽ റോഡ്ഷോയിലും മോദി പങ്കെടുക്കുന്നുണ്ട്. അയോധ്യ വന്ദേഭാരതിനൊപ്പം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലൂടെ ഓടുന്ന 5 പുതിയ വന്ദേഭാരത് ട്രെയിനുകളും മോദി വിഡിയോ കോൺഫറൻസിങ്ങിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു– ഗോവ, ബെംഗളൂരു– കോയമ്പത്തൂർ വന്ദേഭാരത് ട്രെയിനുകളും ഇതിലുൾപ്പെടും. 

അയോധ്യ നഗരം മോടിപിടിപ്പിക്കാനുള്ള 11,100 കോടി രൂപയുടെ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. പുതിയ 4 റോഡുകളുടെ ഉദ്ഘാടനവും നിർവഹിക്കും. 2180 കോടി രൂപ ചെലവിലാണ് രാമക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകൾ നവീകരിച്ചിരിക്കുന്നത്. 

അയോധ്യയിലെ പദ്ധതികൾക്കൊപ്പം ഉത്തർപ്രദേശിൽ നടപ്പാക്കുന്ന 4600 കോടി രൂപയുടെ മറ്റു വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിടും.

English Summary:

Ayodhya railway station and airport to be flagged off tomorrow

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com