ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ ഉൾപ്പെടുന്ന സാമ്പത്തികസഹകരണ കൂട്ടായ്മയായ ബ്രിക്സിൽ 5 രാജ്യങ്ങൾ കൂടി സ്ഥിരാംഗങ്ങളാകും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണു നിലവിൽ സ്ഥിരാംഗങ്ങൾ. പുതുവർഷദിനത്തിൽ ഈജിപ്ത്, ഇത്യോപ്യ , ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ കൂടി ചേർന്നതോടെ ബ്രിക്സ് 10 അംഗ കൂട്ടായ്മയായി.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജൊഹാനസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ അർജന്റീന അടക്കം 6 രാജ്യങ്ങൾക്കു 2024 മുതൽ സ്ഥിരാംഗത്വം നൽകാൻ തീരുമാനിച്ചിരുന്നു. 

എന്നാൽ ബ്രിക്സിൽനിന്നു പിൻമാറുന്നതായി കഴിഞ്ഞ ആഴ്ച അർജന്റീനയുടെ പുതിയ പ്രസിഡന്റ് ഹവിയർ മിലേ വ്യക്തമാക്കി.

2006 ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച ബ്രിക്, 2010 ൽ ദക്ഷിണാഫ്രിക്ക കൂടി ചേർന്നതോടെയാണു ബ്രിക്സ് ആയി പുനർനാമകരണം ചെയ്തത്. അധ്യക്ഷപദവി നിലവിൽ റഷ്യക്കാണ്. 

ബഹുസ്വരതയിലും പരമാധികാര തുല്യതയിലും ഊന്നിയ ആഗോള വികസനവും സുരക്ഷയുമാണു കൂട്ടായ്മയുടെ ലക്ഷ്യമെന്നു റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പുതിയ അംഗങ്ങളുടെ പ്രഖ്യാപനം നടത്തവേ പറഞ്ഞു.

English Summary:

BRICS welcomes five new full members in strategic move to counter Western dominane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com