ADVERTISEMENT

ന്യൂഡൽഹി ∙ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്നു ‘ദില്ലി ചലോ’ പ്രതിഷേധ മാർച്ച് നടക്കാനിരിക്കെ രാജ്യതലസ്ഥാനത്ത് ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.നഗരത്തിലേക്കു ട്രാക്ടറുകൾ കടക്കുന്നതിനും വിലക്കുണ്ട്. കേന്ദ്രസർക്കാരിന്റെ അനുരഞ്ജന നീക്കം പരാജയപ്പെട്ടതോടെ ഇന്നത്തെ മാർച്ചുമായി മുന്നോട്ടു പോകുമെന്നു കർഷക സംഘടനകൾ അറിയിച്ചു. സമരത്തെ നേരിടാൻ അതിർത്തിയിൽ സർവസന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. ദേശീയപാതയിലുൾപ്പെടെ സിമന്റ് ബാരിക്കേഡുകളും ഇരുമ്പ് ആണികളും നിരത്തി. 

നൂറ്റിയൻപതോളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണു മാർച്ച് നടത്തുന്നത്. താങ്ങു വില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നുമാണ് ആവശ്യം. 16 നു ദേശീയ തലത്തിൽ ബന്ദും ഇവർ ആഹ്വാനം ചെയ്തിട്ടുണ്ട്.

English Summary:

one month curfew announced in delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com