ശാന്തന്റെ മൃതദേഹം ലങ്കയിലെത്തിക്കാൻ സർക്കാർ സഹായിക്കണം: ഹൈക്കോടതി
Mail This Article
×
ചെന്നൈ ∙രാജീവ് ഗാന്ധി വധക്കേസ് പ്രതി ശാന്തന്റെ (ടി.സുതേന്ദ്രരാജ 55) മൃതദേഹം സ്വദേശമായ ശ്രീലങ്കയിലേക്ക് അയയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു.
ഇക്കാര്യത്തിൽ എല്ലാ സഹായവും നൽകണമെന്നു സർക്കാരിനോട് ഉത്തരവിട്ട കോടതി 4ന് തുടർ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. സ്വദേശത്തു പോകാൻ അനുമതി ലഭിച്ചിരുന്നെങ്കിലും ശാന്തന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും യാത്ര ചെയാനാകാത്ത അവസ്ഥയിലായിരുന്നെന്നും സർക്കാർ വ്യക്തമാക്കി. നാട്ടിലേക്കു മടങ്ങാൻ 2 ദിവസം മാത്രം ശേഷിക്കെ, കരൾ രോഗം മൂർഛിച്ച് രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലാണു മരിച്ചത്.
English Summary:
Madras High Court directs government to take steps to fly Santhan’s body to Sri Lanka
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.