ADVERTISEMENT

ന്യൂഡൽഹി ∙ പാരമ്പര്യത്തിന്റെ കരുത്തും ആധുനികതയുടെ ഉൗർജപ്രവാഹവും ഒരുമിച്ചുചേരുന്ന കാവ്യങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭാവർമയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ സരസ്വതി സമ്മാനം. ‘രൗദ്രസാത്വികം’ എന്ന കൃതിക്കാണു കെ.കെ. ബിർല ഫൗണ്ടേഷൻ നൽകുന്ന 15 ലക്ഷം രൂപയുടെ പുരസ്കാരം. 2013–22 കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച 22 ഭാഷകളിൽനിന്നുള്ള പുസ്തകങ്ങളിൽനിന്നു തിരഞ്ഞെടുത്ത 5 എണ്ണമാണ് അന്തിമഘട്ടത്തിൽ പരിഗണിച്ചത്.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ പ്രഭാവർമ ഗാനരചയിതാവ്, മാധ്യമപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്. റഷ്യയിലെ സർ ചക്രവർത്തിമാരുടെ കാലത്തെ ചരിത്രസംഭവമാണ് രൗദ്രസാത്വികത്തി‍ൽ പ്രഭാവർമ പറയുന്നത്. നാലാം തവണയാണ് മലയാളത്തിനു സരസ്വതി സമ്മാനം ലഭിക്കുന്നത്. ബാലാമണിയമ്മ (1995), അയ്യപ്പപ്പണിക്കർ (2005), സുഗതകുമാരി (2013) എന്നിവരാണു മുൻപു 
പുരസ്കാരം നേടിയത്. 

വലിയ പുരസ്കാരം എനിക്കു ലഭിച്ചു 
എന്നല്ല, മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ലഭിച്ചു എന്ന് പറയാനാണ് ഇഷ്ടപ്പെടുന്നത്. എന്റെ കൃതി അതിനു കാരണമായി എന്നേ കാണുന്നുള്ളൂ. ഒരു വ്യാഴവട്ടത്തിനു ശേഷം നമ്മുടെ ഭാഷയിലേക്ക് ഈ പുരസ്കാരം കൊണ്ടുവരാനായി എന്നതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ട്. നമ്മുടെ ഭാഷ ഒട്ടും പിന്നിലല്ല, മറ്റു പല ഭാഷകളെക്കാളും മുന്നിലാണ്; ഇംഗ്ലിഷിനെക്കാൾ ഒരു പടി മുന്നിലാണ്. എന്നാൽ അർഹമായ അംഗീകാരം പലപ്പോഴും നമുക്ക് 
ലഭിക്കുന്നില്ല.

English Summary:

Saraswati Award for Prabhavarma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com