ADVERTISEMENT

ന്യൂഡൽഹി∙ മൂന്നാം മോദി സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരിൽ 4 പേർ മുൻ കോൺഗ്രസ് നേതാക്കൾ. ഇതിൽ 3 പേർ രാഹുൽ ഗാന്ധി ബ്രിഗേഡിന്റെ ഭാഗമായി കോൺഗ്രസിന്റെ ഭാവി നേതാക്കൾ എന്നു ഒരുകാലത്ത് കരുതപ്പെട്ടവർ. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, റവനീത് സിങ് ബിട്ടു, റാവു ഇന്ദർജീത് സിങ് എന്നിവരാണ് കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയവർ.

കോൺഗ്രസിന്റെ യുവതുർക്കികളായി രാഹുലിനൊപ്പം അണിനിരന്നവരായിരുന്നു സിന്ധ്യ, പ്രസാദ, ബിട്ടു എന്നിവർ. യുപിഎ സർക്കാരിൽ മന്ത്രിമാരായിരുന്നു സിന്ധ്യയും പ്രസാദയും. 2020ൽ ബിജെപിയിൽ ചേർന്ന സിന്ധ്യ കഴിഞ്ഞ മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായപ്പോൾ പ്രസാദയ്ക്കും ബിട്ടുവിനും ബിജെപിയുടെ കുപ്പായത്തിൽ കേന്ദ്രത്തിൽ ഇതു കന്നി മന്ത്രിസ്ഥാനമാണ്. 2021ൽ ബിജെപിയിൽ ചേർന്ന പ്രസാദ, യുപി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് ലോക്സഭയിലേക്കു മത്സരിച്ചത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ബിട്ടു ബിജെപിയിൽ ചേക്കേറിയത്.

ലുധിയാനയിൽ മത്സരിച്ചു തോറ്റെങ്കിലും പഞ്ചാബിലെ സിഖ് സമുദായത്തിനിടയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണു ബിട്ടുവിനു മന്ത്രിസ്ഥാനം ലഭിച്ചത്. 1998–2014 കാലയളവിൽ ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് എംപിയായിരുന്ന റാവു ഇന്ദർജീത് സിങ്, 2014ൽ ബിജെപിയിലേക്കു മാറി. ഒന്നാം മോദി സർക്കാരിന്റെ കാലം തൊട്ടു വിവിധ മന്ത്രാലയങ്ങളിൽ സഹമന്ത്രിയായിരുന്നു. 

English Summary:

Four former Congress leaders in third Modi government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT