അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 49 വയസ്സ്; ‘ജനാധിപത്യത്തിന്റെ ഇരുണ്ട നാളുകൾ’ എന്ന പ്രചാരണം ശക്തമാക്കി ബിജെപി

Mail This Article
ന്യൂഡൽഹി ∙ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന് കളങ്കമായി മാറിയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ഇന്ന് 49 വയസ്സ്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25ന് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ നീണ്ടത് 21 മാസം. ഭരണഘടനയുടെ ആർട്ടിക്കിൾ 352 (1) പ്രകാരമായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം.
-
Also Read
സത്യപ്രതിജ്ഞയെ മനോഹരമാക്കി മാതൃഭാഷ
അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള ഇന്ദിരാ ഗാന്ധിയുടെ ശുപാർശയിൽ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് എതിർപ്പൊന്നും കൂടാതെ ഒപ്പുവയ്ക്കുകയായിരുന്നു. ആഭ്യന്തര അസ്വസ്ഥത നിലവിലുണ്ടെങ്കിൽ അടിയന്തരാവസ്ഥ കൊണ്ടുവരാമെന്ന വ്യവസ്ഥ ഉപയോഗിച്ച് ഏർപ്പെടുത്തിയ നടപടി പ്രധാനമന്ത്രിയെന്ന നിലയിൽ ഇന്ദിരയ്ക്ക് അനിയന്ത്രിതമായ അധികാരങ്ങൾ നൽകി.
ദേശീയതല പ്രചാരണത്തിന് ബിജെപി
ന്യൂഡൽഹി ∙ അടിയന്തരാവസ്ഥ വീണ്ടും കുത്തിപ്പൊക്കി കോൺഗ്രസിനെതിരെ ബിജെപി. ലോക്സഭാ സമ്മേളനം തുടങ്ങുന്നതിനു മുൻപ് അടിയന്തരാവസ്ഥയെ ‘ജനാധിപത്യത്തിലെ ഇരുണ്ടഘട്ട’മെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
തൊട്ടുപിറകെ, ഭരണഘടനയോടു കോൺഗ്രസിന്റെ അവഗണന തുറന്നു കാട്ടുന്ന പ്രചാരണത്തിനു ബിജെപി തുടക്കമിടുകയാണെന്നു വക്താവ് അനിൽ ബലുണി പറഞ്ഞു. ‘ജനാധിപത്യത്തിന്റെ ഇരുണ്ട നാളുകൾ’ എന്ന പേരിലുള്ള പരിപാടി ഇന്ന് ബിജെപി ആസ്ഥാനത്ത് പ്രസിഡന്റ് ജെ.പി.നഡ്ഡ ഉദ്ഘാടനം ചെയ്യും.