റിയൽ എസ്റ്റേറ്റ് ഇടപാടുകാരനെ കൊന്ന് കത്തിച്ചു; ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ

Mail This Article
മടിക്കേരി (കർണാടക) ∙ സ്വത്ത് തട്ടിയെടുക്കാനായി റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ ഹൈദരാബാദ് സ്വദേശിയെ കൊന്ന് കുടകിലെ കാപ്പിത്തോട്ടത്തിൽ കത്തിച്ച കേസിൽ രണ്ടാം ഭാര്യ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ.
രമേഷ്കുമാറിനെ സുണ്ടിക്കുപ്പയിലെ കാപ്പിത്തോട്ടത്തിൽ പെട്രോൾ ഒഴിച്ചു കത്തിച്ചനിലയിൽ കണ്ടെത്തിയ കേസിലാണ് ഭാര്യയും ബെംഗളൂരുവിലെ ഐടി ജീവനക്കാരിയുമായ തെലങ്കാന സ്വദേശിനി നിഹാരിക, ഹരിയാന സ്വദേശി അങ്കൂർ റാണ, തെലങ്കാന സ്വദേശിയും ബെംഗളൂരുവിലെ താമസക്കാരനുമായ നിഖിൽ എന്നിവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10ന് ആണു പകുതി കത്തിയ മൃതദേഹം തോട്ടംതൊഴിലാളികൾ കണ്ടെത്തിയത്. 16 പേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം കേരളത്തിൽ തൃശൂർ ജില്ലയിലും അന്വേഷണം നടത്തിയിരുന്നു.