ADVERTISEMENT

ഇംഫാൽ ∙ മണിപ്പുരിൽ രാഷ്ട്രപ്രതി ഭരണത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു. ഇംഫാൽ ഈസ്റ്റിൽ മെയ്തെയ് വനിതകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലി നടന്നു. പുതിയ മുഖ്യമന്ത്രിയെ ഉടൻ തിരഞ്ഞെടുത്തില്ലെങ്കിൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് മെയ്തെയ് പൗരസംഘടനകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബിരേൻ സിങ്ങിനെ സമ്മർദം ചെലുത്തി പുറത്താക്കിയതിലും രാഷ്ടപതി ഭരണം ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ചാണ് നോങ്പോക് സാൻജെബാമിൽ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.

അതേസമയം, സായുധഗ്രൂപ്പുകൾക്കെതിരെയുള്ള നടപടി തുടരുകയാണ്. ഭീകരാക്രമണത്തിനുള്ള ശ്രമം പൊലീസും സുരക്ഷാ ഏജൻസികളും തകർത്തു. കാക്ചിങ്ങ് ജില്ലയിൽ ഗ്രനേഡുകൾക്കും ഐഇഡികൾക്കും പുറമേ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഇംഫാലിൽ 9 ഭീകരരെ അറസ്റ്റ് ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസുകാർ എന്നിവരിൽ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു ഇവർ.

രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി 2 ദിവസം കഴിഞ്ഞിട്ടും ഇംഫാൽ താഴ്‍വരയിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആയിരക്കണക്കിന് സൈനികരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്. തീവ്ര മെയ്തെയ് സംഘടനകളുടെ നേതാക്കൾ നഗരത്തിൽ നിന്ന് മാറിനിൽക്കുകയാണ്. അതേസമയം, തീവ്ര സംഘടനകളുടെയും പൊതുജനങ്ങളുടെയും കൈവശമുള്ള ആയുധങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

മ്യാൻമർ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം തുടരുകയാണെന്നും എന്തുകൊണ്ടാണ് ഇത് ഗൗരവമായി പരിഗണിക്കാത്തതുമെന്ന് മുൻ മുഖ്യമന്ത്രി ബിരേൻ സിങ് ചോദിച്ചു. മണിപ്പുരിന്റെ ജനസംഖ്യാനുപാതം മാറുകയാണെന്നും ഇതിനെതിരെ ശക്തമായി പൊരുതുമെന്നും ബിരേൻ സിങ് പറഞ്ഞു.

English Summary:

Manipur in Uproar: Massive protests erupt against President's rule

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com