മണിപ്പുരിൽ സമാധാന ശ്രമം പാളുന്നു; പട്ടാളം റൂട്ട് മാർച്ച് നടത്തി

Mail This Article
×
കൊൽക്കത്ത ∙ മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി-സോ ഗോത്രത്തിലെ ഉപഗോത്രങ്ങൾ തമ്മിലുള്ള സംഘർഷം പൊട്ടിത്തെറിയിലേക്ക്. അക്രമങ്ങൾ തടയുന്നതിനായി ഗോത്രത്തലവൻമാരുടെയും മുതിർന്ന അംഗങ്ങളുടെയും നേതൃത്വത്തിൽ ഇന്നലെയും യോഗം ചേർന്നു.
സംഘർഷം തടയുന്നതിനായി പട്ടാളം ജില്ലയുടെ വിവിധ മേഖലകളിൽ റൂട്ട് മാർച്ച് നടത്തി. ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. ഒന്നിച്ചു നിന്നവർ തമ്മിൽ സംഘർഷത്തിലായതോടെ മണിപ്പുരിലെ സമാധാന ശ്രമങ്ങളും അനിശ്ചിതത്വത്തിലായി.
English Summary:
Manipur conflict: Manipur peace efforts fail amidst rising Kuki-Zo violence
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.