ADVERTISEMENT

ന്യൂഡൽഹി ∙ പൊതു ആവശ്യങ്ങൾക്കു പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ ഏറ്റെടുക്കുന്ന സ്ഥലം, ഉടമയ്ക്കു മറ്റൊരു കരാറിലൂടെ തിരികെ നൽകാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹി അഗ്രികൾചറൽ മാർക്കറ്റിങ് ബോർഡ്, മാർക്കറ്റ് രൂപീകരിക്കാൻ ഏറ്റെടുത്ത സ്ഥലത്തിന്റെ പകുതി സ്ഥലമുടമകൾക്കു കൈമാറാനുള്ള നീക്കവുമായി ബന്ധപ്പെട്ട ഹർജിയിലാണു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ വിധി.  

സ്ഥലം ഏറ്റെടുക്കാൻ സർക്കാരിനുള്ള സവിശേഷ അധികാരം ദുരുപയോഗം ചെയ്യുന്നതാണ് ഇത്തരം നടപടികളെന്നും ഒരിക്കൽ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാൽ അതു തിരികെ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.

English Summary:

Supreme Court Verdict: Land Acquired cannot be returned

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com