ADVERTISEMENT

തിരുവല്ല ∙ ഒ‍ാട്ടത്തിനിടെ ടോറസ് ലോറിക്കു തീ പിടിച്ചു. 45മിനിറ്റോളം ജനം ഭയാശങ്കയിലായി. ടികെ റോഡിൽ ഇരവിപേരൂർ പെട്രോൾ പമ്പിനോടു ചേർന്നാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് ലോറിയുടെ പിൻ ടയർ കത്തിയത്. പെട്രോൾ പമ്പിന് സമീപത്തുനിന്നു പുക ഉയരുന്നത് കണ്ട് നാട്ടുകാരും വഴി യാത്രക്കാരും ഭയാശങ്കയിലായി.

ഇതുവഴി വന്ന പഞ്ചായത്തിന്റെ ജല വിതരണ ടാങ്കറിൽ നിന്നു നാട്ടുകാരും യാത്രക്കാരും ചേർന്ന് മിനിറ്റുകളോളംവെള്ളം ഒഴിച്ചെങ്കിലും തീ ശമിച്ചില്ല. വൈകാതെ അഗ്നിശമന സേന സ്ഥലത്തെത്തി.

വെള്ളം ഒഴിക്കുന്നത് അപകടമാണെന്നറിയിച്ച് അഗ്നിശമന സേന രാസവസ്തു പമ്പ് ചെയ്തു തീ പൂർണമായി അണച്ചു. ഇരവിപേരൂരിൽ നിന്നു പാറമണലുമായി കരുവാറ്റയിലേക്ക് പോകുകയായിരുന്നു ലോറി. ബ്രേക്ക് ടയറിൽ ഉരഞ്ഞാണത്രെ തീ പിടിച്ചത്.

ലോറി കത്തുമ്പോഴും ഫോണിൽ പടം പിടിത്തം

ലോറിയുടെ ടയർ കത്തി പെട്രോൾ പമ്പിനു സമീപം തീയും പുകയും ഉയരുന്നത് അണയ്ക്കാൻ ശ്രമിക്കാതെ ഈ ദൃശ്യം ക്യാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസറ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു കാഴ്ചക്കാരിലേറയും. മുന്നൂറോളം പേർ സംഭവസ്ഥലത്തെത്തി.

ഇവരിൽ ഭൂരിഭാഗവും ഫോണിൽ പകർത്താൻ ശ്രമിച്ചു. ഈ സമയം ഇതുവഴി എത്തിയ കോഴഞ്ചേരി മുത്തൂറ്റ് ഫിൻകോർപ് ജീവനക്കാരൻ രാഹുൽ നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമായി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com