ADVERTISEMENT

മേപ്പാടി (വയനാട്) ∙ കരയാൻ വെമ്പിനിൽക്കുന്നവരും മിസ്‌രിയയോടു മിണ്ടിയാൽ പുഞ്ചിരിക്കും. പുത്തുമല ദുരന്തം തന്ന ആഘാതം ഉള്ളിലടക്കി അവൾ നിറഞ്ഞു ചിരിക്കുന്നത് കൗതുകത്തോടെ നോക്കും. ബന്ധുക്കളും വീടും നഷ്ടമായതിന്റെ നോവ് ഒരു നിമിഷം മറന്ന് അവർ നിൽക്കുമ്പോൾ എസ്പിസിക്കാരിയുടെ ഗൗരവത്തോടെ മിസ്‌രിയ ചില നിർദേശങ്ങൾ നൽകും. അനുസരിക്കാൻ ആർക്കും മടിയൊന്നുമില്ല. അവർക്കവൾ പുത്തുമലയിലെ അയൽക്കാരി കുസൃതിക്കുട്ടിയാണ്. ഇങ്ങനെ നൂറുകണക്കിന് മിസ്‌രിയമാരാണ് ഇവിടെ ദുരിതാശ്വാസ ക്യാംപുകളിൽ ആശ്വാസത്തിരിയാകുന്നത്. 

മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരിയായ മിസ്‍രിയ ഇതേ സ്കൂളിൽ തുറന്ന ക്യാംപിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ആയി സേവനത്തിനിറങ്ങുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടുണ്ടായ ഉരുൾപൊട്ടൽ കൺമുന്നിൽ കാണുകയും അടുത്ത കൂട്ടുകാരിയും പിതൃസഹോദരപുത്രന്റെ ഭാര്യയുമായ ഹാജിറയെ നഷ്ടമാകുകയും ചെയ്ത മിസ്‌രിയ പിറ്റേന്നു രാവിലെ മുതൽ ക്യാംപിൽ സജീവമായി. ആകെ 5 പേരെ നഷ്ടമായ പച്ചക്കാട് മലയിൽനിന്നുള്ള കുടുംബങ്ങൾക്ക് താങ്ങായി, ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് അവൾ ഓടിനടക്കുന്നു. 

വീട് നഷ്ടമായതിനാൽ ഉപ്പ സുലൈമാനും ഉമ്മ സലീനയും ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്. ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേട്ട് അന്ന് തൊട്ടുമുകളിലെ സഹോദരന്റെ വീട്ടിലേക്കു മാറിയതിനാലാണ് ഇവർ രക്ഷപ്പെട്ടത്. മലയൊന്നാകെ ഇളകി തൊട്ടുമുന്നിലൂടെ ഒഴുകിപ്പോയതും ഭൂമി കുലുങ്ങിയതുമെല്ലാം വിവരിക്കുന്നുണ്ട് മിസ്‍രിയ. മനസ്സിന് ‘ഷോക്ക്’ ആയിട്ടുണ്ടെങ്കിൽ സേവനത്തിന് ഇറങ്ങേണ്ടെന്ന് അധ്യാപകർ നിർദേശിച്ചിരുന്നു. ‘എന്റെ നാട്ടുകാരാണിത്. അവരെ നോക്കാൻ ഞാൻ കൂടി വേണം’– പ്രസരിപ്പോടെ അവൾ അടുത്ത ജോലിയിലേക്ക്. 

 

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com