എസ്. മണികുമാർ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Mail This Article
×
തിരുവനന്തപുരം∙ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ. കെ. ബാലൻ, ടി. എം. തോമസ് ഐസക്ക്, രാമചന്ദ്രൻ കടന്നപ്പള്ളി, എം.എം.മണി, ചീഫ് വിപ്പ് കെ. രാജൻ, മുൻ ഗവർണർ പി. സദാശിവം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡ്വക്കറ്റ് ജനറൽ സി. പി. സുധാകരപ്രസാദ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്, മുഖ്യമന്ത്രിയുടെ ഭാര്യ കമല, കേരള– തമിഴ്നാട് ഹൈക്കോടതി ജഡ്ജിമാർ, ഉന്നത ഉദ്യോഗസ്ഥർ, ചീഫ് ജസ്റ്റിസിന്റെ പിതാവ് ജസ്റ്റിസ് സ്വാമി ദുരൈ, ഭാര്യ ബേല രാജകുമാരി, മക്കളായ സാഹിത്യ, സത്യദേവ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.