ADVERTISEMENT

തിരുവനന്തപുരം∙ എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ വിദ്യാർഥികളുടെ ഹിയറിങ് നടത്താൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റജിസ്ട്രാർക്ക് നിർദേശം നൽകി. വിവാദത്തെത്തുടർന്നു സർവകലാശാല 123 വിദ്യാർഥികളോട് ഡിഗ്രി സർട്ടിഫിക്കറ്റ് മടക്കി നൽകാൻ ആവശ്യപ്പെട്ടതു ചട്ടപ്രകാരമല്ലെന്നാരോപിച്ചു വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിദ്യാർഥികളുടെ ഹിയറിങ് നടത്താൻ കോടതി നിർദേശിച്ച സാഹചര്യത്തിലാണ് ഗവർണറുടെ ഉത്തരവ്. അടുത്ത മാസം ഹിയറിങ് നടത്തണമെന്നും തീയതി സംബന്ധിച്ച് വിദ്യാർഥികളെ നേരിട്ട് അറിയിക്കണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്.

English Summary: Kerala Governor on MG University mark moderation allegations

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com