ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ ഇന്നു വിരമിക്കും

Mail This Article
തിരുവനന്തപുരം ∙ പൊലീസിലെ ‘മിസ്റ്റർ എത്തിക്സ്’ ഓഫിസർ എ. ഹേമചന്ദ്രൻ ഇന്നു സർവീസിൽ നിന്നു വിരമിക്കും. ഫയർഫോഴ്സ് ഡയറക്ടർ ജനറൽ ആയാണ് വിരമിക്കുന്നത്.
സേവന മികവിന് 2 തവണ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ഹേമചന്ദ്രൻ പൊലീസ് സേനയിൽ പ്രഫഷനലിസം വളർത്തിയവരിൽ മുൻനിരക്കാരനാണ്. വാർത്താപ്രാധാന്യം നേടിയ ഒട്ടേറെ കേസുകളുടെ അന്വേഷണത്തിനും നേതൃത്വം നൽകി. പ്രളയകാല രക്ഷാപ്രവർത്തനങ്ങളുടെ മുൻപന്തിയിൽ നേതൃപരമായ പങ്കു വഹിച്ചിരുന്നു.
എൻജിനീയർ ആയിരുന്ന അദ്ദേഹം 1986ലാണ് സിവിൽ സർവീസ് നേടി കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായത്. വർക്കല സ്വദേശിയാണ്. ഭാര്യ: മാലിനി. മകൻ: വാസുദേവ്.
English summary: A.Hemachandran retires