എംടിക്ക് ഇന്ന് 87

Mail This Article
കോഴിക്കോട്∙ ‘‘കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ടു നടക്കുന്ന ദേവാ..ഇവിടെ ഞാനുണ്ട്. അവിടുത്തെ മകനായ ഒരുണ്ണി.’’ രണ്ടാമൂഴത്തിലെ ഭീമനെക്കാൾ കരുത്തുള്ള, വാക്കിനുള്ളിൽ കൊടുങ്കാറ്റുകളെ തളയ്ക്കുന്ന മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ എംടി. വാസുദേവൻ നായർക്ക് ഇന്ന് 87–ാം പിറന്നാളാണ്.
ജ്ഞാനപീഠ പുരസ്കാരം ലഭിച്ചിട്ട് 25 വർഷങ്ങൾ പൂർത്തിയാവുന്ന വർഷവുമാണിത്. 1995ലാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്.
നിളയുടെ തീരത്തുപിറന്ന് കോഴിക്കോട്ടുകാരനായി മാറിയ എംടി വാസുദേവൻനായരുടെ ജനനത്തീയതി നോക്കിയാൽ ഇന്ന് 87 വയസ്സ് പൂർത്തിയായി 88 തുടങ്ങുകയാണ്. മലയാളക്കണക്കുനോക്കിയാൽ അദ്ദേഹത്തിന്റെ ജന്മനക്ഷത്രമായ കർക്കടകത്തിലെ ഉത്തൃട്ടാതി ഓഗസ്റ്റ് എട്ടിനാണ്.
English summary: M.T.Vasudevan Nair @ 87