ADVERTISEMENT

കൊല്ലം ∙ കേരളത്തിലെ വിപ്ലവകാരികളായ സ്ത്രീകളുടെ കരുത്തിന് അഭിവാദ്യം അർപ്പിച്ച് അയർലൻഡിൽ ഒരു മദ്യം. ഐറിഷ് വിപ്ലവത്തിന്റെ നാട്ടിൽ രുചിക്കുന്ന ജിന്നിൽ വയനാടൻ ജാതിക്കയുടെയും ഏലയ്ക്കയുടെയും നേർത്ത സ്വാദ്. കുപ്പിയുടെ ലേബലിൽ ‘വിപ്ലവ സ്പിരിറ്റ്’ എന്നു പച്ചമലയാളത്തിൽ എഴുതി വച്ചിരിക്കുന്ന ജിന്നിന്റെ പേര് ‘മഹാറാണി’. മലയാളിത്തം നിറഞ്ഞ ഈ വിദേശമദ്യത്തിനു പിന്നിലും മലയാളി തന്നെ; കിളികൊല്ലൂർ സമത്വമഠത്തിൽ രാജീവ് വാസവന്റെയും വിമലയുടെയും മകൾ ഭാഗ്യലക്ഷ്മി.

ഭർത്താവ് റോബർട്ട് ബാരെറ്റിന്റെ ‘റിബൽ സിറ്റി ഡിസ്‌റ്റിലറി’യിലാണ് മദ്യം ഉൽപാദിപ്പിച്ചത്.എംബിഎ പഠിക്കാനാണു ഭാഗ്യലക്ഷ്മി 2013ൽ അയർലൻഡിലെത്തുന്നത്. അവിടെ വച്ച് ഐറിഷുകാരനായ റോബർട്ടിനെ പരിചയപ്പെട്ടു. 2017ൽ ഇരുവരും കൊല്ലത്തെത്തി വിവാഹിതരായി. കോർക്ക് നഗരത്തിൽ 4 കോടി രൂപ ചെലവിട്ട് റോബർട്ട് ഡിസ്റ്റിലറി തുടങ്ങി, അര നൂറ്റാണ്ടിനിടയിലെ ആദ്യ ഡിസ്റ്റിലറി. കഴിഞ്ഞ ജൂണിൽ ഉൽപാദനം തുടങ്ങി.

മോക്ഷം സർഗാത്മകത!

കേരളത്തിലെ സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടുത്തി ഉൽപന്നമിറക്കാമെന്നതു ഭാഗ്യലക്ഷ്മിയുടെ ആശയമായിരുന്നു.വയനാട്ടിലെ ‘വനമൂലിക’ എന്ന വനിതാ സ്വയംസഹായ സംഘവുമായി സഹകരിച്ചു ജാതിപത്രി, കറുവപ്പട്ട, ഏലം തുടങ്ങിയവ ഇറക്കുമതി ചെയ്തു ജിൻ ഉൽപാദനം തുടങ്ങി. 49 യൂറോയാണ് (ഏകദേശം 4300 രൂപ) ഒരു കുപ്പിയുടെ വില. ‘മോക്ഷം’, ‘സർഗാത്മകത’ എന്നീ മലയാള പദങ്ങളും കുപ്പിയിലുണ്ട്. കേരളത്തനിമയുള്ള റം ആണ് അടുത്ത ലക്ഷ്യം. ജിൻ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന സ്കൂൾ മറ്റൊരു പദ്ധതി.

English Summary: Maharani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com