ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യുതി ബോർഡിന്റെ ബില്ലിങ് കംപ്യൂട്ടർ ശൃംഖലയിലെ 3 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തി. കെ ഹാക്കേഴ്സ് ആണ് ഉപയോക്താക്കളുടെ പേര്, കൺസ്യൂമർ നമ്പർ, ജില്ല, അടയ്ക്കാനുള്ള ബിൽ തുക തുടങ്ങിയവ ചോർത്തി സമൂഹമാധ്യമങ്ങളിൽ നൽകിയത്. ഇവ ഒട്ടും സുരക്ഷിതത്വം ഇല്ലാതെയാണു സൂക്ഷിച്ചതെന്നും 3 മണിക്കൂർ കൊണ്ടു ചോർത്താനായെന്നും അവർ അവകാശപ്പെടുന്നു. 

ഡേറ്റാ ചോർച്ചയ്ക്കുള്ള സാധ്യത ചൂണ്ടിക്കാട്ടാനാണ് ഹാക്ക് ചെയ്തതെന്നും ഈ വിവരങ്ങൾക്ക് 5 കോടി രൂപയിലേറെ മാർക്കറ്റ് വിലയുണ്ടെന്നും ഹാക്കർമാർ അവകാശപ്പെടുന്നു. ഇനി കൂടുതൽ സുരക്ഷിതമായി വിവരങ്ങള്‍ സൂക്ഷിക്കണമെന്നും 3 മാസം സമയം നൽകുകയാണെന്നും അവർ മുന്നറിയിപ്പു നൽകി.

എന്നാൽ വൈദ്യുതി ബോർഡിനെ മോശമാക്കാനുള്ള ശ്രമമാണ് ഇതെന്നും വലിയ രഹസ്യമോ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളോ അതിലില്ലെന്നും ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. ഉപയോക്താക്കൾക്ക് ഓൺലൈനായി ബിൽ തുക അനായാസം കാണാനാകും വിധമാണ് നേരത്തേ ക്രമീകരിച്ചിരുന്നത്. കൺസ്യൂമർ നമ്പർ നൽകിയാൽ ബിൽ തെളിയും. എന്നാൽ ഇനി കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തും. ബാങ്കുകളുടെ മാതൃകയിലേക്കു മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. 

English summary: KSEB website hacked

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com