വിഎസ്എസ്‌സി മുൻ ഡയറക്ടർ ഡോ.സുരേഷ് ചന്ദ്ര ഗുപ്ത അന്തരിച്ചു

Mail This Article
തിരുവനന്തപുരം∙ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വിഎസ്എസ്‌സി മുൻ ഡയറക്ടറുമായ ഡോ.സുരേഷ് ചന്ദ്ര ഗുപ്ത (86) അന്തരിച്ചു. ഉള്ളൂർ പുലയനാർകോട്ട സപ്തരംഗ് കോളനിയിലെ വസതിയായ വിദ്യയിൽ ആയിരുന്നു താമസം. കോവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം പിന്നീടു സംസ്കരിക്കും. രാജസ്ഥാൻ സ്വദേശിയാണ്.
ബനാറസ് യൂണിവേഴ്സിറ്റി, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, അമേരിക്കയിലെ പെൻസിൽവേനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1965ൽ വിസ്എസ്‌സിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം 1985 മുതൽ 94 വരെ ഡയറക്ടറായി പ്രവർത്തിച്ചു.
1993ൽ സ്പേസ് കമ്മിഷൻ അംഗമായി. നാഷനൽ സിസ്റ്റം പുരസ്കാരം, വിക്രം സാരാഭായ് റിസർച് പുരസ്കാരം, നാഷനൽ അക്കാദമി ഓഫ് സയൻസ് പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചു. ഭാര്യ: ഡോ.കുസും ഗുപ്ത, മക്കൾ: ഡോ.പ്രഭ നിനി ഗുപ്ത (കിംസ് ആശുപത്രി), ഡോ.അരുൺ ഗുപ്ത (യു.എസ്), ഡോ.സാധന ഗുപ്ത (യുഎസ്). മരുമക്കൾ: ഡോ.പോൾ സെബാസ്റ്റ്യൻ (ആർസിസി മുൻ ഡയറക്ടർ).
English summary: Dr.Suresh Chandra Gupta passes away