യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടും: എം.എം.ഹസൻ

Mail This Article
കാസർകോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ ഉപേക്ഷിക്കുമെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പഞ്ചായത്തുകൾ വഴി നടപ്പാക്കേണ്ട പാർപ്പിട പദ്ധതികളെ സംസ്ഥാന സർക്കാർ കവർന്നെടുക്കുകയായിരുന്നു. ഈ പദ്ധതികളെല്ലാം യുഡിഎഫ് അധികാരത്തിൽ വന്നാൽ പഞ്ചായത്തുകളെ തിരിച്ചേൽപ്പിക്കും. 25 വർഷംകൊണ്ട് നടപ്പാക്കിയ അധികാര വികേന്ദ്രീകരണം ഇല്ലാതാക്കിയാണ് പഞ്ചായത്ത് പദ്ധതികളെ സർക്കാർ ഏറ്റെടുത്തത്.
ഊരാളുങ്കൽ സൊസൈറ്റിക്കു നൽകിയ എല്ലാ കരാറുകളും അന്വേഷിക്കണം .നിയമസഭ സ്പീക്കർക്കെതിരായ ആരോപണങ്ങൾ ഞെട്ടിക്കുന്നതാണ്. കോടിക്കണക്കിന് രൂപയുടെ കരാറുകൾ നൽകാൻ മുൻകൈ എടുത്തത് മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനാണ്. അദ്ദേഹം തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇഡിക്കു മുൻപിൽ ഹാജരാവാതെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുമെന്നും ഹസൻ ആരോപിച്ചു. കാസർകോട് പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
English Summary: MM Hassan against Life mission