കടക്കെണിയിലായ ആൾക്ക് ഒരു കോടി ഭാഗ്യം

Mail This Article
മാള ∙ വീടു നിർമിക്കാൻ വായ്പയെടുത്ത് ദുരിതത്തിലായ ആൾക്ക് ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം. ഏഴിനു നറുക്കെടുത്ത ലോട്ടറിയുടെ ഒന്നാം സമ്മാനങ്ങളിലൊന്ന് മാള പള്ളിപ്പുറം ആനന്ദനാഥ് വീട്ടിലെ അബ്ദുൽ ഖാദറിനാണ് (65). ഒരു കോടി രൂപയാണ് സമ്മാനത്തുക.
വില 50 പൈസ ആയിരുന്ന കാലം മുതൽ ലോട്ടറി എടുക്കുന്ന ശീലമുണ്ടെങ്കിലും ചെറിയ സമ്മാനങ്ങളേ അടിച്ചിട്ടുള്ളൂ. ലോട്ടറി എടുക്കുന്നതിനായി ലക്ഷങ്ങൾ ചെലവാക്കിയിട്ടുമുണ്ട്. മാള ജുമാ പള്ളിക്കു സമീപം സലൂൺ നടത്തുകയാണ് ഇദ്ദേഹം. ലോട്ടറി ഗ്രാമീൺ ബാങ്കിന്റെ മാള ശാഖയിൽ നൽകി.
‘വീടുനിർമാ ണത്തിന് എടുത്ത കടങ്ങൾ തീർക്കണം. സന്തോഷകരമായ ജീവിതം നയിക്കണം’...ഇതാണ് അബ്ദുൽ ഖാദറിന്റെ സ്വപ്‌നം.