ചെയർമാൻ സ്ഥാനം: കേരള കോൺഗ്രസ് (സ്കറിയ തോമസ്) തർക്കം കോടതിയിൽ
Mail This Article
തിരുവനന്തപുരം∙ കേരള കോൺഗ്രസ് (സ്കറിയ തോമസ്) ചെയർമാനായിരുന്ന സ്കറിയ തോമസിന്റെ നിര്യാണത്തെ തുടർന്നു ചെയർമാൻ സ്ഥാനത്തിനായുള്ള തർക്കം കോടതിയിലേക്ക്.
ചില ഭാരവാഹികൾ അനധികൃതമായി ചെയർമാൻ, പ്രോടേം ചെയർമാൻ സ്ഥാനങ്ങൾ പാർട്ടിയുടെ ഭരണഘടനയ്ക്കു വിരുദ്ധമായി പ്രഖ്യാപിച്ചെന്ന് ആരോപിച്ചു വർക്കിങ് ചെയർപഴ്സൻ സിൽജി പൗലോസ്, ഡീക്കൻ തോമസ് കയ്യത്തറ എന്നിവർ തിരുവനന്തപുരം പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ ഹർജി നൽകി. മേയ് 17 ന് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് എതിർ കക്ഷികൾക്കു നോട്ടിസ് അയയ്ക്കാനും കോടതി നിർദേശിച്ചു. ആർ.സതീഷ് കുമാർ, ബിനോയ് ജോസഫ്, ഷാജി കടമല എന്നിവർക്കെതിരെയാണു പരാതി.
ചെയർമാന്റെ മരണത്തെ തുടർന്നു ചിലർ അനധികൃത യോഗം ചേർന്നു സതീഷ് കുമാറിനെ ചെയർമാനും ബിനോയ് ജോസഫിനെ പ്രോടേം ചെയർമാനുമായി തിരഞ്ഞെടുത്തുവെന്നാണു പരാതി.
English Summary: Kerala Congress (Skariah Thomas) party issue