ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ലോക്ഡൗൺ ആലോചിച്ചിട്ടില്ലെന്നു ചീഫ് സെക്രട്ടറി വി.പി. ജോയി വ്യക്തമാക്കി. രണ്ടാഴ്ച കൊണ്ടു കോവിഡ് കുറയുമെന്നാണു പ്രതീക്ഷ. 

കോവിഡ് മുന്നണിപ്പോരാളികൾ, തിരഞ്ഞെടുപ്പു ജോലിക്കുള്ള ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങളിലായി സർക്കാർ ജീവനക്കാരിൽ ഭൂരിപക്ഷവും വാക്സീൻ സ്വീകരിച്ചിട്ടുള്ളതിനാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ ഓഫിസുകളും പരീക്ഷാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതിനു തടസ്സമില്ല. 

ഉത്സവങ്ങളിലും മത ചടങ്ങുകളിലും തിരക്കു കൂടാതിരിക്കാൻ സംഘാടകർ ശ്രദ്ധിക്കണമെന്നും പറഞ്ഞു.

Content Highlights: No total lockdown in Kerala; Chief Secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com