വില എരിഞ്ഞ് വറ്റൽ മുളക്
Mail This Article
×
പാലക്കാട് ∙ സംസ്ഥാനത്തു പച്ചക്കറിക്കൊപ്പം വറ്റൽ മുളകിന്റെ വിലയും എരിയുന്നു. കിലോയ്ക്ക് 134 രൂപയാണു മൊത്തവില. കഴിഞ്ഞ ദിവസം 129 രൂപയായിരുന്നു. ആന്ധ്ര മേഖലയിലെ വെള്ളപ്പൊക്കമാണു മുളകു വിലയ്ക്ക് എരിവു കൂട്ടുന്നതെന്നാണു വ്യാപാരികൾ പറയുന്നത്. ആന്ധ്രയിലെ ഗുണ്ടൂർ, വാറങ്കൽ തുടങ്ങിയ മേഖലകളിൽ നിന്നാണു കേരളത്തിലേക്കു പ്രധാനമായും വറ്റൽമുളക് എത്തുന്നത്. ഗോഡൗണുകളിൽ ശേഖരിച്ചുവച്ച മുളകാണ് ഇപ്പോൾ വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.