മെത്രാപ്പൊലീത്ത തിരഞ്ഞെടുപ്പ്: 14 പേരുടെ പട്ടികയായി

Mail This Article
കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭയിൽ 7 മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുക്കുന്നതിനായി ഫെബ്രുവരി 25ന് കോലഞ്ചേരിയിൽ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിന്റെ മുന്നോടിയായി മാനേജിങ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ട 14 പേരുടെ പട്ടിക പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രസിദ്ധീകരിച്ചു.
പട്ടിക ചുവടെ: ഫാ. ഏബ്രഹാം തോമസ് (സഭയുടെ എക്യൂമെനിക്കൽ റിലേഷൻസ് സെക്രട്ടറിയും പഴയ സെമിനാരി അധ്യാപകനും), ഫാ. അലക്‌സാണ്ടർ പി. ഡാനിയേൽ (കോട്ടയം വാകത്താനം വള്ളിക്കാട് ദയറ മാനേജർ), ഫാ. എൽദോ ഏലിയാസ് (സെന്റ് തോമസ് ഫ്ലോറിഡ, യുഎസ്), കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ (സെന്റ് ജോർജ് കത്തിപ്പാറത്തടം, സെന്റ് സ്റ്റീഫൻസ് കൂത്താട്ടുകുളം) ഫാ. എം.സി കുര്യാക്കോസ് (മുളന്തുരുത്തി വെട്ടിക്കൽ ദയറ മാനേജർ), ഫിലിപ്പോസ് റമ്പാൻ (ജ്യോതിഷ് ആശ്രമം, രാജസ്ഥാൻ), ഡോ. റെജി ഗീവർഗീസ് (കോട്ടയം പഴയ സെമിനാരി അധ്യാപകൻ), ഫാ.ഷിബു വേണാട് മത്തായി (സെന്റ് ഗ്രിഗോറിയോസ് ബെൻസെയ്‍ലം, പെൻസിൽവേനിയ, യുഎസ്), ഫാ. പി.സി.തോമസ് (കോട്ടയം പഴയ സെമിനാരി അധ്യാപകൻ), ഫാ. ഡോ. വർഗീസ് കെ. ജോഷ്വ (പൊങ്ങന്താനം സെന്റ് തോമസ്, ഞാലിയാകുഴി ദയറ അംഗം), ഫാ. വർഗീസ് പി. ഇടിച്ചാണ്ടി (സെന്റ് ഗ്രിഗോറിയോസ്, ഇന്ദിരാ നഗർ, ബെംഗളുരു), ഫാ. വിനോദ് ജോർജ് (പരുമല സെമിനാരി മാനേജർ), ഫാ. യാക്കോബ് തോമസ് (ദേവലോകം അരമന മാനേജർ), ഫാ. സഖറിയാ നൈനാൻ (നാലുന്നാക്കൽ മാർ ഗ്രിഗോറിയോസ്, ഞാലിയാകുഴി ദയറാംഗം).
ഈ 14 പേരിൽ നിന്ന് 11 പേരെയാണ് മാനേജിങ് കമ്മിറ്റി തിരഞ്ഞെടുക്കേണ്ടത്. അതിൽ നിന്ന് 7 പേരെ അസോസിയേഷൻ യോഗം തിരഞ്ഞെടുക്കും.
English Summary: Malankara Orthodox Syrian Church metropolitan election