ADVERTISEMENT

മുളന്തുരുത്തി ∙ രാജ്യത്തെ മാതൃമരണനിരക്കു കുറയ്ക്കാൻ നിർണായക പഠനം നടത്തിയ ഡോ. പി.എൻ. ആനന്ദലക്ഷ്മി ഓർമയായി. പ്രസവത്തോടെ അമ്മമാർ മരിക്കുന്നതിന്റെ കാരണം കണ്ടെത്തി ദേശീയശ്രദ്ധനേടിയ ആനന്ദലക്ഷ്മി ആരക്കുന്നം ഗ്രേസ്‍ലാൻഡ് റിട്ടയർമെന്റ് ഹോമിൽ വിശ്രമജീവിതം നയിച്ചു വരവെയാണ് അന്ത്യം. 79 വയസ്സായിരുന്നു.തലശ്ശേരി താഴത്തേടത്ത് പരേതനായ നാരായണൻ നായരുടെയും പുത്തൻപുരയിൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളാണ്.

ഡൽഹി ‘എയിംസി’ൽ അധ്യാപികയായി ജോലി ചെയ്യവേ ഡോ. ആനന്ദലക്ഷ്മി സഫ്ദർജങ്‌ ആശുപത്രിയിലെ മാതൃമരണനിരക്കിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക പഠനമാണു ഒട്ടേറെ അമ്മമാർക്കു പുതുജീവൻ നൽകിയത്. പിഎച്ച്‌ഡി പഠനത്തിനായി 1985-90 കാലത്തു സഫ്ദർജങ്‌ ആശുപത്രിയുമായി നിരന്തരം ആനന്ദലക്ഷ്മിക്കു ബന്ധപ്പെടേണ്ടതായി വന്നു. പ്രസവ സംബന്ധമായി ആശുപത്രിയിലെത്തുന്നവരിൽ കൂടുതൽ പേരും മരിക്കുന്നതു ശ്രദ്ധയിൽപെട്ടു. മലയാളി നഴ്സുമാരുടെ സഹായത്തോടെ 1983 മുതൽ 1985 വരെയുള്ള മാതൃമരണ കണക്കുകൾ ശേഖരിച്ച് വിവരങ്ങൾ വിശകലനം ചെയ്തു. രണ്ടു പ്രസവങ്ങൾക്കിടയിലെ ഇടവേളയും കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടും പഠനം നടത്തി.

കുറഞ്ഞതു 2 വർഷ  ഇടവേളയാണ് ആരോഗ്യകരമായ പ്രസവത്തിനു നല്ലതെന്നായിരുന്നു പഠനത്തിലെ കണ്ടെത്തൽ. ഈ കണ്ടെത്തലാണ് പിന്നീട് ദേശീയ ആരോഗ്യ നയത്തിൽ വരെ പ്രാധാന്യത്തോടെ സ്വീകരിച്ചത്.

പഠനവുമായി ബന്ധപ്പെട്ട് ആനന്ദലക്ഷ്മി അമ്മമാർക്കായി തയാറാക്കിയ  ചോദ്യാവലി പിന്നീട് ആരോഗ്യ പ്രവർത്തകർ വ്യാപകമായി ഉപയോഗിച്ചു. 

പഠനത്തിന്റെ ഭാഗമായി തയാറാക്കിയ പ്രബന്ധത്തിനു ഡോ. കെ.സി.കെ.ഇ. രാജാ സ്വർണ മെഡൽ, വെല്ലൂരിലെ പ്രഫ. ബി.ജി. പ്രസാദ് പുരസ്കാരം, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയുടെ ബഹുമതി തുടങ്ങിയവ ഡോ. ആനന്ദലക്ഷ്മിയെ തേടിയെത്തി.

‘എയിംസി’ൽ അസോഷ്യേറ്റ് പ്രഫസറായി വിരമിച്ച ശേഷമാണു അവിവാഹിതയായ ആനന്ദലക്ഷ്മി റിട്ടയർമെന്റ് ഹോമിൽ വിശ്രമ ജീവിതത്തിനെത്തിയത്.

English Summary: Dr.Anantha Lakshmi Passes Away.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com