ADVERTISEMENT

ഇഫ്താർ സമയം

∙ നോമ്പുതുറ: 6.40

∙ അത്താഴവിരാമം: 4.45

മനസ്സിന്റെയും ശരീരത്തിന്റെയും സംസ്കരണമാണു മതത്തിന്റെ മുഖ്യലക്ഷ്യം. വിശ്വാസവും ആരാധനകളും സ്വഭാവശീലങ്ങളും ഇസ്‌ലാമിൽ രൂപപ്പെടുത്തിയിരിക്കുന്നത് ഈ ലക്ഷ്യം കൈവരിക്കാനാണ്. ദൈവത്തോടും പ്രപഞ്ചത്തോടും മനുഷ്യരോടുമുള്ള ബന്ധങ്ങൾ പവിത്രമായി നിലനിർത്താനും ഇതാവശ്യമാണ്.

ഇത്തരം സംസ്കരണത്തിനു സന്ദർഭമൊരുക്കുന്ന മുഖ്യ ആരാധനയാണു വ്രതം. ഈ മാസത്തിലെ ദിനങ്ങൾ വിശ്വാസിയെ എല്ലാ അർഥത്തിലും വിമലീകരിക്കുന്നു. മാലിന്യമുക്ത മനസ്സും ശരീരവുമാണ് റമസാൻ നൽകുന്ന ആരോഗ്യസങ്കൽപം.

ദുഷ്ചിന്തയും അധമവികാരങ്ങളും സ്വഭാവ വൈകല്യങ്ങളും മസ്തിഷ്കത്തിലെ ദൈവികചിന്തയ്ക്കു  പരുക്കേൽപിക്കും. നോമ്പുകാരന്റെ മനസ്സിൽ ഇത്തരം ചിന്തകൾ ഉണ്ടാകാൻ പാടില്ല. മനസ്സിനെ വൃത്തിയാക്കാൻ കിട്ടുന്ന സന്ദർഭങ്ങൾ ശീലമാക്കിയാൽ മനസ്സിന്റെ ആരോഗ്യം എളുപ്പത്തിൽ വീണ്ടെടുക്കാം.

ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കും പോഷണസമൃദ്ധിക്കും അനുഗുണമായ ഭക്ഷണശീലമാണ് മതം നിർദേശിക്കുന്നത്. അമിതവും അഹിതവുമായ ആഹാരരീതി അപകടം വരുത്തും. രണ്ടു നേരത്തെ ഭക്ഷണം എന്ന റമസാൻ ശീലം തുടർന്നും പതിവാക്കിയാൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾ സജീവമാകും. 

എല്ലാവിധ അധർമ ചിന്തകളെയും പ്രതിരോധിക്കാനുള്ള പരിച കൂടിയാണു വ്രതം. റമസാൻ കഴിഞ്ഞാലും ഈ പരിച അഴിച്ചുമാറ്റരുത് എന്നതാണു പ്രധാനം.

Content Highlights: Nombu kadha, Ramadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com