എംഡിഎംഎ: ഏവിയേഷൻ വിദ്യാർഥി ഉൾപ്പെടെ 2 പേർ പിടിയിൽ

Mail This Article
പൊൻകുന്നം∙ ഏവിയേഷൻ കോഴ്സ് വിദ്യാർഥി ഉൾപ്പെടെ 2 പേരെ 3.75 ലക്ഷം രൂപ വില വരുന്ന രാസലഹരിയുമായി (എംഡിഎംഎ) എക്സൈസ് പിടികൂടി. എറണാകുളത്ത് ഏവിയേഷൻ കോഴ്സ് പഠിക്കുന്ന വെച്ചൂച്ചിറ സ്വദേശികളായ അബിൻ വി.തോമസ് (22), അലൻ ജെ.ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.
ഒന്നിനു രാത്രി എക്സൈസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ എരുമേലി മണിപ്പുഴയ്ക്കു സമീപം കണ്ട അലനെ കസ്റ്റഡിയിലെടുത്തപ്പോൾ ഇയാളുടെ പക്കൽ രാസലഹരി കണ്ടെത്തി. പിന്നീടാണ് അബിനെ പിടികൂടിയത്.
പഠനത്തിനായി താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് 30 ഗ്രാം കഞ്ചാവുമായിട്ടാണ് അബിനെ പിടികൂടിയത്.എക്സൈസ് സിഐ എസ്.നിജു മോൻ, എക്സൈസ് ഇൻസ്പെക്ടർ ടോജോ ടി.ഞള്ളിയിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.വികാസ്, അഫ്സൽ കരീം, ടി.വി.ശ്രീദേവി, സി.അഞ്ജു, എം.കെ. മുരളീധരൻ എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
English Summary: Two arrested with MDMA