ശബരിമല വിമാനത്താവളം: മണ്ണുപരിശോധന തുടങ്ങി

Mail This Article
എരുമേലി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ റൺവേയുടെ ഉറപ്പ് പരിശോധനയ്ക്കുള്ള മണ്ണിന്റെ സാംപിൾ ശേഖരണം ചെറുവള്ളി എസ്റ്റേറ്റിൽ ആരംഭിച്ചു. മുക്കട ഹുദയത്തുൽ ഇസ്‌ലാം ജമാ അത്ത് പള്ളിക്കു സമീപമാണ് ആദ്യം മണ്ണിന്റെ സാംപിൾ ശേഖരിച്ചു തുടങ്ങിയത്. ഇതിനു ശേഷം ചേനപ്പാടി – എരുമേലി റോഡിനു സമീപത്തെ എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്തുനിന്നു മണ്ണ് ശേഖരിക്കും. യന്ത്രസഹായത്തോടെയാണു മണ്ണ് ശേഖരിക്കുന്നത്.
കുഴൽക്കിണറിന്റെ മാതൃകയിൽ കുഴിച്ചാണു മണ്ണുപരിശോധനയ്ക്കുള്ള മണ്ണും പാറയും ശേഖരിക്കുക. 4 ദിവസം കൊണ്ട് മണ്ണിന്റെ സാംപിൾ എടുക്കാൻ കഴിയുമെന്നാണു കൺസൽറ്റിങ് സ്ഥാപനമായ ലൂയി ബഗ്ർ ഉദ്യോഗസ്ഥർ പറയുന്നത്. സാംപിളുകൾ മുംബൈയിലെ സോയിൽ ആൻഡ് സർവേ കമ്പനിയിലാണു പരിശോധിക്കുക.
English Summary: Sabarimala airport soil testing