ADVERTISEMENT

തൃശൂർ ∙ കേരളവർമ കോളജിൽ പൊളിറ്റിക്കൽ സയൻസ് താൽക്കാലിക അധ്യാപക തസ്തികയിൽ മുൻ എസ്എഫ്ഐ പ്രവർത്തകനെ നിയമിക്കാൻ റാങ്ക് പട്ടിക 6 മാസമായി പിടിച്ചുവച്ചിരിക്കുന്നു. പാർട്ടിക്കാരനായ ഉദ്യോഗാർഥി രണ്ടാമതായിപ്പോയതിനാൽ റാങ്ക് പട്ടിക വകുപ്പുമേധാവി ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണെന്ന് ഇന്റർവ്യൂ ബോർഡിലെ സബ്ജക്ട് എക്സ്പർട്ടായ അധ്യാപിക ചാൻസലറായ ഗവർണർക്കും വൈസ് ചാൻസലർക്കും ദേവസ്വം ബോർഡ് അധികൃതർക്കും പരാതി നൽകിയിട്ടുമുണ്ട്. അഭിമുഖത്തിലെ ക്രമക്കേടും ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ, അധ്യാപിക പക്ഷപാതപരമായി ചോദ്യങ്ങൾ ചോദിച്ചെന്ന ആക്ഷേപമുണ്ടെന്നു പ്രിൻസിപ്പൽ വിശദീകരിച്ചതാണ് അഭിമുഖത്തിലെ വിശദാംശങ്ങൾ സഹിതം പരാതി നൽകാൻ അധ്യാപികയെ നിർബന്ധിതയാക്കിയത്.

കഴിഞ്ഞ മേയ് 28നായിരുന്നു അഭിമുഖം. വകുപ്പു മേധാവി, സബ്ജക്ട് എക്സ്പർട്, മുതിർന്ന അധ്യാപകൻ, പ്രിൻസിപ്പൽ എന്നിവരായിരുന്നു ഇന്റർവ്യൂ പാനലിൽ. രണ്ടാം റാങ്ക് ലഭിച്ച ഉദ്യോഗാർഥിയോട് വകുപ്പുമേധാവി ഒരു ചോദ്യം പോലും ചോദിക്കാതെ പരമാവധി മാർക്ക് നൽകിയെന്ന് അധ്യാപിക കുറ്റപ്പെടുത്തുന്നു. താൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉദ്യോഗാർഥിക്ക് കൃത്യമായ ഉത്തരം നൽകാനുമായില്ല. റാങ്ക് പട്ടികയിൽ രണ്ടാമതായ ഉദ്യോഗാർഥിയെ എടുക്കണമെന്നു വകുപ്പുമേധാവി നിർബന്ധിച്ചെന്നും അതിനു വഴങ്ങിയില്ലെന്നും പരാതിയിൽ പറയുന്നു. പാനലിലുള്ള മറ്റുള്ളവർ ഒപ്പിട്ടെങ്കിലും വകുപ്പുമേധാവി പിന്നീട് ഒപ്പു വയ്ക്കാമെന്നു പറ‍ഞ്ഞ് ഇറങ്ങിപ്പോയി. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഉദ്യോഗാർഥിയെ കേരളവർമ കോളജിൽ നിന്നു വിളിച്ച് മറ്റൊരു കോളജിൽ ജോലി ചെയ്യാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.

അതിനിടെ, ഗെസ്റ്റ് അധ്യാപക നിയമനം വൈകുന്നെന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ ഇന്നലെ അധ്യാപകരെ ഉപരോധിച്ചു. സ്റ്റാഫ് കൗൺസിൽ യോഗം നടക്കുമ്പോഴായിരുന്നു ഉപരോധം. പൊലീസെത്തി ചർച്ച നടത്തി. കോളജ് മാനേജ്മെന്റ് ആയ കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധിയും അധ്യാപക – വിദ്യാർഥി പ്രതിനിധികളും തിങ്കളാഴ്ച യോഗം ചേർന്നു നിയമന നടപടി വേഗത്തിലാക്കാൻ തീരുമാനിച്ചതോടെയാണു സമരക്കാർ പിരിഞ്ഞത്.

English Summary: Rank list in freezer as sfi member did not get first rank

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com