ADVERTISEMENT

എരുമേലി ∙ എരുമേലിയിലെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഇത്തവണത്തെ ബജറ്റിലും ടോക്കണായി 2.01 കോടി രൂപ. പദ്ധതി വിവിധ അനുമതികളുടെ പടിവാതിലിൽ ആയതിനാലാണു ബജറ്റിൽ ടോക്കൺ തുക ഉൾക്കൊള്ളിക്കുന്നത്.

എന്തായി വിമാനത്താവളം?

സംസ്ഥാന ബജറ്റിൽ വീണ്ടും ഇടംപിടിച്ച ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കുന്ന നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചിരുന്നു. തുടർ നടപടികൾ ആരംഭിച്ചിട്ടില്ല.

സിവിൽ വ്യോമയാന ഡയറക്ടർ ജനറലിന്റെയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും അംഗീകാരത്തിനു ശേഷമേ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാവൂ എന്നാണ് വ്യവസ്ഥ. വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റിലെ മാത്രം സ്ഥലം മതിയാകില്ലെന്ന് എയർപോർട്ട് അതോറിറ്റി ചൂണ്ടികാട്ടിയിട്ടുണ്ട്.

ഇതു സ്പെഷൽ ഓഫിസർ ശ്രദ്ധയിൽപെടുത്തിയതോടെ കെഎസ്ഐഡിസി കൂടുതൽ ഭൂമിക്കായി സർക്കാരിനോട് രേഖാമൂലം അഭ്യർഥിച്ചു. നേരത്തേ കാഞ്ഞിരപ്പള്ളി താലൂക്കിലെ 2263.18 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് അനുമതി നൽകിയിരുന്നത്. ഇപ്പോൾ 2570 ഏക്കറായി. ഇനിയും സാമൂഹികാഘാത പഠനം നടത്തണം. ഏജൻസി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണം. പൊതുജന ഹിയറിങ് നടത്തണം. ഈ റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിക്കണം. അടിസ്ഥാന മൂല്യ നിർണയ റിപ്പോർട്ട് തയാറാക്കണം. അവസാന ഘട്ടത്തിലാണ് റവന്യു റിക്കവറി പാക്കേജ് പ്രഖ്യാപിക്കുക. തുടർന്നു വിവിധ നടപടികളും വിജ്ഞാപനവും കഴിഞ്ഞ് ആണ് നഷ്ടപരിഹാരം കൈമാറുക.

റൺവേയുടെ മണ്ണിന്റെ ഉറപ്പ് കണ്ടെത്തുന്നതിനു കൺസൽറ്റിങ് സ്ഥാപനമായ ലൂയി ബഗ്റിനു വേണ്ടി ചെറുവള്ളി എസ്റ്റേറ്റിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്ന് ഏജൻസി ശേഖരിച്ച മണ്ണ് സാംപിൾ മുംബൈ പനവേൽ ഉള്ള സോയിൽ ആൻഡ് സർവേ കമ്പനി  യിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. 

തുടർ നടപടികളുമായി മുന്നോട്ടു പോകുന്നതിനു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി നേടുന്നതിനുമായി ഇതിന്റെ പരിശോധനാ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് സർക്കാരും ബന്ധപ്പെട്ട ഏജൻസിയും.

തുടർപദ്ധതി എന്ന നിലയിൽ നടപടി ക്രമങ്ങളുടെ ഭാഗമായി ബജറ്റിൽ ടോക്കൺ തുക അനുവദിച്ചത്. സ്ഥലം ഏറ്റെടുപ്പ് നടപടികൾ തുടങ്ങുമ്പോഴാണു കൂടുതൽ ഫണ്ട് ആവശ്യം വരുന്നത്.

∙വി.തുളസീദാസ് (വിമാനത്താവളം സ്പെഷൽ ഓഫിസർ)

English Summary : Sabarimala Greenfield Airport Erumel have token amount in Kerala budget 2023

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com