ADVERTISEMENT

തിരുവനന്തപുരം∙ 2022 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം.

ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവർ വിവരം അക്ഷയ കേന്ദ്രങ്ങളിൽ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ആധാർ ഇല്ലാതെ സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട 85 വയസ്സ് കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, സ്ഥിരമായി രോഗശയ്യയിലുള്ളവർ, ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ എന്നിവർ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ/ക്ഷേമനിധി ബോർഡുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കണം.

നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് എല്ലാ മാസവും ഒന്നു മുതൽ 20 വരെ മസ്റ്ററിങ് നടത്താം. അവർക്ക് മസ്റ്ററിങ്ങിന് അനുവദിച്ച കാലയളവുവരെയുള്ള പെൻഷൻ ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കും. മസ്റ്റർ ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹത ഉണ്ടായിരിക്കുന്നതല്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ മസ്റ്ററിങ്ങിനുള്ള നിശ്ചിത കാലാവധിക്കു ശേഷം പെൻഷൻ വിതരണം നടത്തുകയുള്ളൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശികയാകുന്ന പെൻഷൻ തുക കുടിശികയ്ക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.

അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിനായി 50 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് ഫീസായി നൽകണം.

English Summary : Biometric mustering for Social Security Pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com