ശാന്തസുന്ദരം മന്ത്രിസഭായോഗം: സഹിച്ചും ക്ഷമിച്ചും ഘടകകക്ഷികൾ

Mail This Article
തിരുവനന്തപുരം∙ വകുപ്പു മേധാവികളുടെ അധികാരം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർക്കു നൽകിയും വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് മേധാവികൾക്കു മേലുള്ള വകുപ്പു മേധാവികളുടെ അധികാരം എടുത്തുകളഞ്ഞും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊതുഭരണ വകുപ്പ് 2 ഉത്തരവുകൾ ഇറക്കിയെങ്കിലും ഇക്കാര്യം മന്ത്രിസഭയിൽ ഉന്നയിക്കാൻ ഘടകകക്ഷി മന്ത്രിമാർക്കു ധൈര്യമില്ല. മന്ത്രിസഭയുടെ അനുമതി ഇല്ലാതെ ആയിരുന്നു ഈ ഉത്തരവുകൾ. ഇക്കാര്യത്തിൽ ചില ഘടകകക്ഷികൾക്ക് അതൃപ്തി ഉണ്ടെങ്കിലും അവർ നിശ്ശബ്ദമായി സഹിക്കുകയാണ്.
കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ ഉയർത്താൻ തീരുമാനിച്ചപ്പോഴും മന്ത്രിസഭയിൽ ചർച്ച ചെയ്തിരുന്നില്ല.
English Summary : Cabinet meeting