ADVERTISEMENT

കൊച്ചി ∙ കായംകുളം എംഎസ്എം കോളജിലെ നിഖിൽ തോമസ് പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിൻ സി.രാജിനെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ മുൻ നേതാവായ അബിൻ നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമാണു പിടിയിലായത്. മാലദ്വീപിലായിരുന്ന അബിൻ ഇന്നലെ രാത്രി 11.30നു നെടുമ്പാശേരിയിൽ എത്തിയതിനു തൊട്ടുപിന്നാലെയാണു ഡിവൈഎസ്പി അജയ്നാഥിന്റെ സംഘം കസ്റ്റഡിയിലെടുത്തത്. രാത്രി തന്നെ കായംകുളത്തേക്കു കൊണ്ടുപോയി.

2 ലക്ഷം രൂപ വാങ്ങി അബിനാണ് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയതെന്ന് നിഖിൽ പൊലീസിന് മൊഴി നൽകിയിരുന്നു. അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് നിഖിൽ പണം കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എസ് എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗവും കായംകുളം ഏരിയ പ്രസിഡന്റുമായിരുന്നു അബിൻ. മാലെയിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.

English Summary: Fake degree certificate case second accused Abin C Raj under custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com