കെ.ഐ.ജോൺ അന്തരിച്ചു

Mail This Article
കോട്ടയം ∙ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും മലയാള മനോരമ മുൻ ഓഡിറ്ററുമായ ബേക്കർ ഹിൽ കല്ലറയ്ക്കൽ കെ.ഐ.ജോൺ (93) അന്തരിച്ചു. സംസ്കാരം പിന്നീട്. വിൽപനനികുതി പരിഷ്കരണത്തിനായുള്ള ജസ്റ്റിസ് രാധാകൃഷ്ണ മേനോൻ ധനകാര്യ കമ്മിഷൻ അംഗം, മാർത്തോമ്മാ സഭാ കൗൺസിൽ അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റംഗം, ആദായനികുതി ഉപദേശക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചെറിയാൻ ആൻഡ് ചെറിയാൻ ചാർട്ടേഡ് അക്കൗണ്ടന്റ്സ് മാനേജിങ് പാർട്നറാണ്.
ഭാര്യ: കോട്ടയം വളഞ്ഞാറ്റിൽ കുടുംബാംഗം കമല ജോൺ. മക്കൾ: റബേക്ക ജോൺ, റീന ഏബ്രഹാം, റിനോഷ് ഐപ് ജോൺ (ചാർട്ടേഡ് അക്കൗണ്ടന്റ്, ചെറിയാൻ ആൻഡ് ചെറിയാൻ), സൂസൻ കുരുവിള, റീസ സ്റ്റെഫാനോസ്, രമേശ് ചെറിയാൻ ജോൺ (അഡ്വക്കറ്റ്, ഹൈക്കോടതി).
മരുമക്കൾ: ജോൺ പി.തോമസ് പനംപുന്ന (റിട്ട. ജനറൽ മാനേജർ ടാറ്റാ ടീ), ഏബ്രഹാം ജോൺ തട്ടുങ്കൽ (എൻജിനീയർ, മുൻ പ്രസിഡന്റ് – ഡയറക്ടർ, സൂര്യ റെങ്കോ കണ്ടെയ്നേഴ്സ്, ജക്കാർത്ത), അനു ഐപ് ജോൺ ചിറ്റേത്ത് (ചാർട്ടേഡ് അക്കൗണ്ടന്റ്, ചെറിയാൻ ആൻഡ് ചെറിയാൻ), അനൂപ് കുരുവിള പാലക്കുന്നത്ത് (ഡയറക്ടർ, വൺക്രൗഡ്, ബെംഗളൂരു), കുര്യൻ സ്റ്റെഫാനോസ് കിഴക്കേത്തലയ്ക്കൽ (വൈസ് പ്രസിഡന്റ് – ഫിനാൻസ്, ഐടിസി, കൊൽക്കത്ത), മല്ലിക മാത്യു ചെറിയാൻ കല്ലൂപ്പറമ്പിൽ (ചാർട്ടേഡ് അക്കൗണ്ടന്റ്).
English Summary: KI John passes away