ADVERTISEMENT

തിരുവനന്തപുരം∙ കടമെടുത്തു കടമെടുത്ത് സെക്രട്ടേറിയറ്റ് ഈടു കൊടുത്താലും തികയാത്ത രീതിയിലാണ് സർക്കാരിന്റെ കടമെടുക്കലെന്ന് സിപിഐ നേതാവ് സി.ദിവാകരൻ. ഡിഎ കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സീനിയർ സിറ്റിസൻസ് സർവീസ് കൗൺസിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ കാണുന്ന ശീതളഛായ എന്നും ഉണ്ടാകില്ല. കൊടുംവേനലിൽ കഴിയുന്ന ആളുകളെ കൂടെ ചേർത്തുപിടിച്ചല്ലാതെ ഒരു സർക്കാരിനും മുന്നോട്ടുപോകാനാകില്ല.

പെൻഷൻകാരെ ഇങ്ങനെ അനാഥരാക്കി ഇരുത്തുന്നത് ഒരു ഇടതുപക്ഷ പ്രസ്ഥാനത്തിന് അനുയോജ്യമാണോ എന്ന് ഈ വേലിക്കെട്ടിനകത്തിരുന്ന് അധികാരം കയ്യാളുന്നവർ ആലോചിക്കണം. പെൻഷൻകാർ അനർഹമായ ഒരു കാര്യവും ചോദിക്കുന്നില്ല. പൊന്നുതമ്പുരാനേ അവിടുന്ന് തരണം, ഓണമായി, വേറെ ഗതിയില്ല– അദ്ദേഹം പരിഹസിച്ചു.

എന്താണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ശമ്പളം കൊടുക്കുന്നതുപോലും വാർത്തയാകുന്നു. 30 ദിവസം കഷ്ടപ്പെട്ട ആളുകൾക്ക് ശമ്പളം കൊടുക്കാതെ പിന്നെ എന്തോന്നാണു കൊടുക്കേണ്ടത്. ശമ്പളം കിട്ടാൻ വേണ്ടി കോടതിയിൽ പോകേണ്ട അവസ്ഥയാണ്. കോടതിയാണ് ഇപ്പോൾ എല്ലാവരുടെയും ആശ്രയം. കടമെടുക്കൽ മാത്രമാണ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗമെന്ന രീതി ശരിയല്ല. – അദ്ദേഹം പറഞ്ഞു.

English Summary : CPI leader C. Divakaran ridiculed Kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com