ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ വൈദ്യുതി കണക്‌ഷൻ നൽകുന്നതിനുള്ള നിരക്കുകളിൽ 10% മുതൽ 60% വരെ വർധന വരുത്തണമെന്നു വൈദ്യുതി ബോർഡ്. കണക്‌ഷൻ നൽകുന്നതിനും പോസ്റ്റ് സ്ഥാപിച്ചു ലൈൻ വലിക്കുന്നതിനുമുള്ള നിരക്ക് വർധിപ്പിക്കണമെന്നാണ് റഗുലേറ്ററി കമ്മിഷൻ മുൻപാകെ ഉന്നയിച്ച ആവശ്യം. ഉപയോക്താക്കളുടെ പ്രതിനിധികൾ ഇതിനെ എതിർത്തു. പുതിയ കണക്‌ഷൻ നൽകുമ്പോൾ കേരളം മുഴുവൻ ഒരേ നിരക്ക് ഈടാക്കുന്നതിനുള്ള നിർദേശവും ബോർഡ് സമർപ്പിച്ചിട്ടുണ്ട്.

കിലോവാട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഏകീകൃത നിരക്ക്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. വൈദ്യുതി നിരക്ക് ഈയിടെ വർധിപ്പിച്ച സാഹചര്യത്തിൽ കണക്‌ഷൻ നിരക്കിൽ കാര്യമായ വർധന അനുവദിക്കാൻ സാധ്യതയില്ല. കിലോവാട്ട് അടിസ്ഥാനത്തിൽ ഏകീകൃത നിരക്ക് ഏർപ്പെടുത്താനാണ് കമ്മിഷന്റെ നീക്കം. പുതിയ പുരപ്പുറ സോളർ നിലയങ്ങൾ സ്ഥാപിക്കുമ്പോൾ റജിസ്ട്രേഷൻ ഫീസും മറ്റും ചുമത്തണം എന്ന ബോർഡിന്റെ ആവശ്യം സംബന്ധിച്ച് കമ്മിഷൻ ഇന്നു തെളിവെടുപ്പ് നടത്തും. 

English Summary:

Electricity Board wants to increase tariff by up to sixty percentage for new connection

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com