ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തു സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം, ഗവേഷണം, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പൊലീസ് സംവിധാനങ്ങളെല്ലാം ഇനി ഒരു കുടക്കീഴിൽ. ആധുനിക സൗകര്യത്തോടെ പൊലീസിൽ പ്രത്യേക സൈബർ ഡിവിഷൻ ആരംഭിക്കുന്നതിന് ആഭ്യന്തരവകുപ്പ് അനുമതി നൽകി. പൊലീസിന്റെ വർഷങ്ങളായുള്ള ആവശ്യമാണിത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സൈബർ ഡിവിഷനെ ഐജി റാങ്കിലുള്ള ഓഫിസർ നയിക്കും. 2 എസ്പിമാരും 4 ഡിവൈഎസ്പിമാരും ഉൾപ്പെടെ 466 പേരെ നിയമിക്കും. 

നിലവിൽ പൊലീസിന്റെ സൈബർ സംവിധാനങ്ങൾ ചിതറിക്കിടക്കുകയാണ്. സൈബർ ഓപ്പറേഷൻസ് എന്ന പേരിൽ പൊലീസ് ആസ്ഥാനത്ത് ഒരു സംവിധാനമുണ്ട്. ഹൈടെക് ക്രൈം എൻക്വയറി സെൽ ക്രൈംബ്രാഞ്ചിനു കീഴിലാണ്. പൊലീസ് ആസ്ഥാനത്തുനിന്നു നേരിട്ടുള്ള നിയന്ത്രണത്തിൽ സൈബർ ഡോം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലുണ്ട്. 20 പൊലീസ് ജില്ലകളിലെയും സൈബർ പൊലീസ് സ്റ്റേഷനുകൾ ജില്ലാ പൊലീസ് മേധാവിക്കു കീഴിലാണ്. ഇവയെല്ലാം ഇനി പുതിയ സൈബർ ഡിവിഷനു കീഴിൽ വരും. സൈബർ കുറ്റകൃത്യം മുൻകൂട്ടി അറിഞ്ഞു തടയുന്നതിനുള്ള സൈബർ പട്രോളിങ്, ഗവേഷണം, കേസന്വേഷണം എന്നിവയെല്ലാം സൈബർ ഡിവിഷന്റെ നിയന്ത്രണത്തിലാകും. സൈബർ ഡിവിഷനിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കു ഡിജിറ്റൽ സർവകലാശാലയിൽ പരിശീലനം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. 350 പൊലീസുകാർക്ക് ഇതിനകം പരിശീലനം നൽകിക്കഴിഞ്ഞു.

English Summary:

Cyber Division in Kerala police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com