ADVERTISEMENT

ആലപ്പുഴ ∙ സമരവും ഭരണവും എന്ന ആശയം ഇഎംഎസ് പറഞ്ഞതാണെന്നും അതു പറയാൻ എം.ടി.വാസുദേവൻ നായർ വരേണ്ട കാര്യമില്ലെന്നും മുൻ മന്ത്രി ജി.സുധാകരൻ. ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങൾ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർഥം. അതു മാർക്സിസം പഠിച്ചവർക്കു മനസ്സിലാകും. എംടി പറഞ്ഞത് ആരെപ്പറ്റിയെന്നതിൽ പല അഭിപ്രായമുണ്ട്. മന്ത്രിമാർക്കിടയിലും വ്യത്യസ്ത അഭിപ്രായമാണ്. എംടി ജനങ്ങളോടാണു പറഞ്ഞത്. ഉടനെ കേരളത്തിൽ ആറ്റം ബോംബ് വീണെന്ന നിലയിൽ ചർച്ച ചെയ്യുന്നത് അപക്വമാണ്.

എംടി പറഞ്ഞപ്പോൾ മാത്രമെന്താ ഭയങ്കര ഇളക്കം? അദ്ദേഹത്തിനു തോന്നിയത് പറഞ്ഞു. ഉടനെ സാഹിത്യകാരന്മാരിൽ ചിലർക്ക് ഉൾവിളിയുണ്ടായി. ഓരോരുത്തരും ഓരോന്നു പറഞ്ഞു തുടങ്ങി. അവർ ഷോ കാണിക്കുകയാണ്. പറയുന്നതിൽ ആർജവമില്ല. എംടി പറഞ്ഞതുകൊണ്ടു ഞങ്ങളും പറയുന്നെന്ന നിലപാട് ഭീരുത്വമാണ്. ടി.പത്മനാഭൻ സാധാരണ ഏറ്റുപിടിക്കുന്നതാണ്. ഇക്കാര്യത്തിൽ അദ്ദേഹം ഒന്നും പറഞ്ഞില്ല. കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ഡിഡിഇ ഓഫിസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി.സുധാകരൻ.

‘എം.ടി.വാസുദേവൻ നായർക്കും ഈ നാട്ടിൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. എം.ടിയുടെ പ്രസ്താവനയെക്കുറിച്ച് ജി.സുധാകരൻ പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ അതേപ്പറ്റി അദ്ദേഹത്തോടു തന്നെ ചോദിക്കണം. അതേപ്പറ്റി പറയാനില്ല. ഒന്നും വിവാദമാക്കേണ്ട കാര്യമില്ല.’ - മന്ത്രി സജി ചെറിയാൻ

English Summary:

G. Sudhakaran said that MT Vasudevan Nair should not come to talk about concept of struggle and governance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com