ADVERTISEMENT

കൊച്ചി∙ ഇടതുഭരണം കേരളത്തെ മുടിഞ്ഞ തറവാടാക്കിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. പിണറായി വിജയൻ ഇപ്പോൾ ആർത്തിയെക്കുറിച്ചാണു പ്രസംഗിക്കുന്നതെന്നും അതെക്കുറിച്ചു പറയാൻ ഏറ്റവും യോഗ്യൻ പിണറായി ആണെന്നും സതീശൻ പരിഹസിച്ചു. മറൈൻ ഡ്രൈവിൽ സിഎംപി പാർട്ടി കോൺഗ്രസിനോടിന് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലപാടുകളിലെ സത്യസന്ധതയാണു കേരള രാഷ്ട്രീയത്തിൽ സിഎംപിയുടെ പ്രസക്തിയെന്നു സതീശൻ പറഞ്ഞു.

സിഎംപി പതിനൊന്നാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന റാലി. സംസ്ഥാന ജനറൽ സെക്രട്ടറി സി.പിജോൺ, ബി.എസ്. സ്വാതികുമാർ, കെ.സുരേഷ് ബാബു, എം.പി.സാജു,സി.എ.അജീർ, കൃഷ്ണൻ കോട്ടുമല, പി.ആർ.എൻ.നമ്പീശൻ എന്നിവർ മുൻനിരയിൽ. ചിത്രം: മനോരമ
സിഎംപി പതിനൊന്നാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന റാലി. സംസ്ഥാന ജനറൽ സെക്രട്ടറി സി.പിജോൺ, ബി.എസ്. സ്വാതികുമാർ, കെ.സുരേഷ് ബാബു, എം.പി.സാജു,സി.എ.അജീർ, കൃഷ്ണൻ കോട്ടുമല, പി.ആർ.എൻ.നമ്പീശൻ എന്നിവർ മുൻനിരയിൽ. ചിത്രം: മനോരമ

സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ എം.എം.ഹസൻ മുഖ്യാതിഥിയായി. വിവിധ കക്ഷി നേതാക്കളായ ബി.എസ്.സ്വാതികുമാർ, സമീർ പുതുതുണ്ട, അജയ് റാവത്ത്, യോഗേന്ദ്ര യാദവ്, ചന്ദൻ ചാറ്റർജി, മുഹമ്മദ് ഷിയാസ്, സി.എ.അജീർ, സി.എൻ.വിജയകൃഷ്ണൻ, എം.പി.സാജു, പി.ആർ.എൻ.നമ്പീശൻ, കൃഷ്ണൻ കോട്ടുമല, വി.കെ.രവീന്ദ്രൻ, കെ.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. പാർട്ടി കോൺഗ്രസ് ഇന്നു രാവിലെ 10ന് ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. എച്ച്എംഎസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ് മുഖ്യാതിഥിയാകും. വൈകിട്ട് 4നു സെമിനാർ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ഉദ്ഘാടനം ചെയ്യും. നാളെ 10നു സെമിനാർ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 2.30നു ഭാരവാഹി തിരഞ്ഞെടുപ്പ്.

English Summary:

V.D.Satheesan against Kerala Government in CMP Party Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com