ADVERTISEMENT

ന്യൂഡൽഹി ∙ കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എം.ബി.സ്‌നേഹലതയെ കേരള ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ സർക്കാർ അനുമതിയോടെ രാഷ്ട്രപതി അംഗീകരിച്ചു. ഇന്നലെ വിജ്ഞാപനമിറങ്ങി. 

എറണാകുളം വൈപ്പിൻ മരയ്ക്കാപ്പറമ്പിൽ പരേതരായ ഭാർഗവന്റെയും ഭാമയുടെയും മകളാണ്. തൃശൂരിൽ അഭിഭാഷകനായ കെ.കെ. ഷാജിയാണു ഭർത്താവ്. മകൻ: അലൻ കൃഷ്ണ (വിദ്യാർഥി, കൊല്ലം കേന്ദ്ര വിദ്യാലയം). 1988ൽ അഭിഭാഷകയായി പ്രാക്ടിസ് തുടങ്ങി. 1995ൽ മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. 2014 ൽ ജില്ലാ ജഡ്ജിയായി. തിരുവനന്തപുരം വിജിലൻസ് ജഡ്ജി, മാറാട് പ്രത്യേക കോടതി ജഡ്ജി, തിരുവനന്തപുരം, പാലക്കാട് ജില്ലാ ജഡ്ജി എന്നിങ്ങനെ സേവനം അനുഷ്ഠിച്ചു. 

English Summary:

MB Snehalatha appointed as additional Judge in High Court

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com