കാലവർഷം 4 ദിവസത്തിനുള്ളിൽ വിടവാങ്ങിയേക്കും; ഇനി തുലാമഴ

Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ ഒരാഴ്ച നേരിയ, ഇടത്തരം മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ 17ന് അതിശക്തമായ മഴയ്ക്കു സാധ്യത. ഇന്നു മുതൽ 17 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
17ന് കണ്ണൂർ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി,പാലക്കാട്,മലപ്പുറം, കോഴിക്കോട്,കണ്ണൂർ,വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. മിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്ററിൽ താഴെ വേഗത്തിൽ കാറ്റിനും സാധ്യത. അടുത്ത 4 ദിവസത്തിനുള്ളിൽ കാലവർഷം രാജ്യത്ത് നിന്നു വിടവാങ്ങാൻ സാധ്യതയുണ്ടെന്നും തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.