കമ്യൂണിസ്റ്റ് അനുരണനങ്ങൾ റഷ്യയിൽ ഇപ്പോഴും
Mail This Article
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പിന്നോട്ടു പോയെങ്കിലും അതിന്റെ അനുരണനങ്ങൾ റഷ്യൻ ജീവിതത്തിലും സാഹിത്യത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് റഷ്യയിൽ നിന്നുള്ള എഴുത്തുകാരായ പ്രഫ.ലിന ലാഗോഡിനാസ്റ്റവെ, അലക്സാണ്ടർ പോനോമറേവ്, ഇലിയ വിങോർദ്രേവ് എന്നിവർ പറഞ്ഞു. ഹോർത്തൂസിൽ ‘സമകാലിക റഷ്യൻ സാഹിത്യം’എന്ന വിഷയത്തിൽ എഴുത്തുകാരനും അധ്യാപകനുമായ ശ്യാം സുധാകറുമായി സംസാരിക്കുകയായിരുന്നു റഷ്യൻ സംഘം.
പഴയ സോവിയറ്റ് കാലത്തിന്റെ നല്ല വശങ്ങൾ സമൂഹത്തിന്റെ മനസ്സിൽ ആഴത്തിൽ വേരോടി കിടക്കുന്നു. പക്ഷേ, പുതിയ സാഹചര്യങ്ങളിൽ അവയുടെ വീണ്ടെടുപ്പും നിലനിൽപ്പും വെല്ലുവിളി നിറഞ്ഞതാണ്. സാമ്പത്തിക വ്യവസ്ഥയുടെ തകർച്ച, സ്വത്വപ്രതിസന്ധി തുടങ്ങിയ ഘടകങ്ങൾ എഴുത്തിലും പ്രതിഫലിക്കുന്നു.
പുതിയ എഴുത്തുകാരും പ്രസാധക സംഘങ്ങളും റഷ്യയിൽ ഉദയം ചെയ്യുന്നുണ്ട്. ഇന്ത്യയും റഷ്യയും തമ്മിൽ നിലനിന്നിരുന്ന സാംസ്കാരിക വിനിമയ പരിപാടികൾ പുനരാരംഭിക്കേണ്ടതുണ്ടെന്നും എഴുത്തുകാർ പറഞ്ഞു.
ടോൾസ്റ്റോയി, ദസ്തയേവ്സ്കി അടക്കമുള്ള എഴുത്തുകാർ ഇന്ത്യൻ വായനക്കാർക്കു സുപരിചിതരായതു പോലെ രവീന്ദ്രനാഥ ടഗോർ അടക്കമുള്ള എഴുത്തുകാരെ റഷ്യയിലും ആരാധിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു.