ഡോ.കെ.എം. ചെറിയാന്റെ സംസ്കാരം നാളെ

Mail This Article
×
ചെന്നൈ ∙ അന്തരിച്ച ഹൃദ്രോഗ വിദഗ്ധൻ ഡോ.കെ.എം.ചെറിയാന്റെ സംസ്കാരം നാളെ നടക്കും. രാവിലെ 10നു ടെയ്‌ലേഴ്സ് റോഡിലെ വസതിയിൽ എത്തിക്കുന്ന മൃതദേഹം 11നു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിയോടെ കിൽപ്പോക്ക് സെമിത്തേരിയിൽ സംസ്കരിക്കും. ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 6 വരെ മുഗപ്പെയർ ഫ്രൊണ്ടിയർ ലൈഫ് ലൈൻ ആശുപത്രിയിൽ പൊതുദർശനമുണ്ട്. ഡോ.കെ.എം ചെറിയാന്റെ ചെന്നൈയിലെ വസതിയിലെത്തി മക്കളെയും ബന്ധുക്കളെയും അനുശോചനം അറിയിച്ച മന്ത്രി വി.എൻ വാസവൻ കേരള സർക്കാരിനു വേണ്ടി അന്തിമോപചാരം അർപ്പിച്ചു.
English Summary:
Dr. K.M. Cherian's Funeral: Dr. K.M. Cherian's funeral will take place tomorrow in Chennai. His body will be brought to his residence at 10 am before cremation at Kilpauk Cemetery at 12 noon.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.