മദപ്പാടിൽ പടയപ്പ; നിരീക്ഷണത്തിന് പ്രത്യേകസംഘം

Mail This Article
മൂന്നാർ ∙ പടയപ്പ എന്ന കാട്ടാനയ്ക്കു മദപ്പാട് കണ്ടെന്നു വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. ഇടതുചെവിയുടെ ഭാഗത്തായാണു മദപ്പാട് കണ്ടെത്തിയത്. മദപ്പാട് കണ്ടതോടെ ആനയെ നിരീക്ഷിക്കാനായി വാച്ചർമാരടങ്ങുന്ന പ്രത്യേകസംഘത്തെ നിയമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരി പകുതിയോടെയാണു പടയപ്പയിൽ മദപ്പാട് കണ്ടെത്തിയത്. മദപ്പാട് തുടങ്ങിയാൽ പടയപ്പ അക്രമാസക്തനാകുന്നതു പതിവാണ്. കഴിഞ്ഞ വർഷം മദപ്പാട് കാലത്ത് മുപ്പതിലധികം വാഹനങ്ങൾ പടയപ്പ ആക്രമിച്ചു കേടുവരുത്തിയിരുന്നു.
ഇന്നലെ പകൽ പെരിയവരഭാഗത്തായിരുന്നു പടയപ്പ. ബുധനാഴ്ച രാത്രി കന്നിമല ലോവർ ഡിവിഷനിലെ ജനവാസമേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.