വ്യവസായ സുരക്ഷിതത്വ അവാർഡ് മനോരമയ്ക്ക് സമ്മാനിച്ചു

Mail This Article
തിരുവനന്തപുരം ∙ ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പിന്റെ 2024ലെ സംസ്ഥാന വ്യവസായ സുരക്ഷിതത്വ പുരസ്കാരം മലയാള മനോരമ കൊല്ലം യൂണിറ്റിന്റെ കൊട്ടിയം പ്രിന്റിങ് കേന്ദ്രത്തിനു മന്ത്രി വി.എൻ.വാസവൻ സമ്മാനിച്ചു. കൊല്ലം യൂണിറ്റിലെ പ്രൊഡക്‌ഷൻ ആൻഡ് മെയ്ന്റനൻസ് വിഭാഗം ജനറൽ മാനേജർ എം.ദിനേശ് ബാബു, പഴ്സനൽ അഡ്മിനിസ്ട്രേഷൻ ഓഫിസർ ഡി.തോംസൺ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. 20 മുതൽ 100 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായശാലകളുടെ വിഭാഗത്തിലാണു കൊട്ടിയം പ്രിന്റിങ് യൂണിറ്റിന് പുരസ്കാരം ലഭിച്ചത്.
-
Also Read
ആറ്റുകാൽ പൊങ്കാല ഉത്സവം ഇന്നുമുതൽ
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പരധാരണയും തൊഴിലിടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും വ്യാവസായിക പുരോഗതിക്ക് അനിവാര്യമാണെന്നു മന്ത്രി വാസവൻ പറഞ്ഞു. വി.കെ.പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്നു. തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകി, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പ് ഡയറക്ടർ പി.പ്രമോദ്, ഇൻസ്‌പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് ആർ.രമേശ് ചന്ദ്രൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് ചെയർമാൻ കെ.എൻ.ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.